കാഞ്ഞങ്ങാട്: ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് കാഞ്ഞങ്ങാടും ചെങ്കളയിലും നടക്കും. സബ്ജൂണിയര്‍ വിഭാഗം (അണ്ടര്‍- 9, 11, 13) മത്സരങ്ങള്‍ മേയ് രണ്ടിനും മാസ്റ്റേഴ്സ്, വെറ്ററന്‍സ് വിഭാഗം മേയ് മൂന്നിനും കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ കെഎസ്ബിസി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും.
ജൂണിയര്‍ വിഭാഗം (അണ്ടര്‍-15, 17) മത്സരങ്ങള്‍ മേയ് ഒമ്പതിനും സീനിയര്‍ വിഭാഗം (അണ്ടര്‍- 19) മേയ് 10നും ചെങ്കള സ്മാഷ് വേള്‍ഡ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും നടക്കും.
പങ്കെടുക്കാന്‍ താല്പര്യമുള്ളവര് www.ksbsa.co.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം. മേയ് രണ്ട്, മൂന്ന് തീയതികളില്‍ നടക്കുന്ന മത്സരങ്ങളുടെ രജിസ്ട്രേഷന് ഏപ്രില്‍ 30ന് അവസാനിക്കും. മത്സരങ്ങള്‍ എല്ലാ ദിവസവും രാവിലെ എട്ടിന് ആരംഭിക്കും. ഒരു ഇവന്റില്‍ നാലോ അതില്‍ കൂടുതലോ എന്‍ട്രികള്‍ ലഭിച്ചാല്‍ മാത്രമേ മത്സരം ഉണ്ടായിരിക്കുകയുള്ളു. ഫോണ്‍: 9746893933, 9946779946, 9400006600.
പത്രസമ്മേളനത്തില്‍ ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന് പ്രസിഡന്റ് ഗഫൂര്‍ ബേവിഞ്ച, സെക്രട്ടറി എസ്.എൻ. പ്രസാദ്, ട്രഷറര്‍ എം.കെ. വിനോദ്, ഹസന് ചിത്താരി, മഹമൂദ് ആഡ്സ്പോട്ട്, സിറാജ് ചൂരി, കെ.വിനോദ്, സി.എന്‍. സിറാജുദ്ദീന്, കെ.എ. ഇംതിയാസ്, എന്‍. അബ്ദുള്‍ നാസര്‍, ടി. എം. മുനീര്‍, ഹംസ മുല്ലച്ചേരി എന്നിവര്‍ പങ്കെടുത്തു.